mvd
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മോഷണ വാഹനം പിടികൂടിയപ്പോൾ

അടൂർ : മോഷണംപോയ സ്കൂട്ടർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വാഹന പരിശോധനയ്ക്കിടയിൽ പിടികൂടി. ഇന്നലെ രാവിലെ 10 മണിയോടെ ഏഴംകുളം പ്ലാന്റേഷൻ ജംഗ്ഷന് സമീപം വാഹന പരിശോധന നടത്തുമ്പോൾ ഹെൽമെറ്റ് ധരിക്കാതെ യുവാവ് ഓടിച്ചുവന്ന സ്കൂട്ടർ നിറുത്താൻ സിഗ്നൽ നൽകിയിട്ടും അപകടകരമായ രീതിയിൽ ഏഴംകുളം ഭാഗത്തേക്ക് ഓടിച്ചുപോയി. വാഹനത്തിന്റെ ആർ. സി ഉടമയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പട്ടാഴി അമ്പലത്തിനു സമീപം വച്ച് കഴിഞ്ഞ ദിവസം മോഷണം പോയതാണെന്ന് അറിയിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് സ്കൂട്ടർ പിടികൂടിയത്. സ്കൂട്ടർ ഒാടിച്ച പത്തനാപുരം സ്വദേശിയായ അനീഷ് ഖാനെ (38) അടൂർ പൊലീസിന് കൈമാറി. മോട്ടോർ വാഹന വകുപ്പ് പത്തനംതിട്ട എൻഫോഴ്‌സ്‌മെന്റ് അടൂർ സ്‌ക്വാഡ് എം വി ഐ ഷമീറിന്റ നേതൃത്വത്തിൽ എ. എം. വി. ഐ മാരായ സജിംഷാ, വിനീത് എന്നിവരാണ് വാഹനം പിടികൂടിയത്.