
ഇലന്തൂർ: സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി സ്വയംതൊഴിൽ പദ്ധതി പ്രകാരം വാങ്ങിയ രണ്ട് ഓട്ടോറിക്ഷകളുടെ ഫ്ളാഗ് ഓഫ് ഇലന്തൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സാം പി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ.അനീഷ, ലീഗൽ കൗൺസിലർ അഡ്വ. ഗോപിക ഇടമുറിയിൽ , ഓമല്ലൂർ ഡിവിഷൻ അംഗം അജി അലക്സ്, ചെറുകോൽ ഡിവിഷൻ മെമ്പർ പി.വി.അന്നമ്മ, മല്ലപ്പുഴശേരി ഡിവിഷൻ മെമ്പർ ജിജി ചെറിയാൻ മാത്യു, പട്ടികജാതി വികസന ഓഫീസർ ആനന്ദ് എസ്.വിജയ് എന്നിവർ പങ്കെടുത്തു.