quiz

പത്തനംതിട്ട: ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തിൽ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംസ്ഥാനതലത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ജില്ലാതല പ്രാഥമിക സ്‌ക്രീനിംഗ് ഇന്ന് രാവിലെ 11ന് പത്തനംതിട്ട ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ നടത്തും. വിദ്യാർത്ഥികൾ സ്‌കൂൾ മേധാവിയുടെ കത്ത് സഹിതം രാവിലെ 10.30ന് മുമ്പ് ഇലന്തൂർ ജില്ലാ ഗ്രാമവ്യവസായ കാര്യാലയത്തിൽ ഹാജരാകണം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ക്യാഷ് അവാർഡ് ലഭിക്കും.