കൊടുമൺ: റവന്യൂ ജില്ല സ്കൂൾ കായികമേള 22, 23, 24 തീയതികളിൽ. കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് പബ്ലിസിറ്റി കൺവീനർ സജി അലക്സാണ്ടർ അറിയിച്ചു. സ്വാഗതസംഘം യോഗം കൊടുമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവിയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഡി.ഡി ബി.അനില സ്വാഗതവും കൊടുമൺ എച്ച് എസ്. എച്ച് എം. ജി.ലില്ലിക്കുട്ടി നന്ദിയും പറഞ്ഞു.