 
ചെങ്ങന്നൂർ: പൊതുമരാമത്ത് ഫണ്ടിൽ നിന്ന് ഒന്നരക്കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച വൈ.എ.ടി - ഇലഞ്ഞിമേൽ റോഡ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ചെറിയനാട്, പുലിയൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. പുലിമുഖം ജംഗ്ഷനിൽ നടന്ന യോഗത്തിൽ മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എ സലിം, ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശൻ, പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ, ജില്ലാ പഞ്ചായത്തംഗം ഹേമലത മോഹൻ, ജി.വിവേക്, ഷാളിനി രാജൻ, ടി.ടി ഷൈലജ, രാജേഷ് ഗ്രാമം, കെ.എൻ സുരേഷ്, പി.ഉണ്ണികൃഷ്ണൻ നായർ, ടി.ടി ഷൈലജ, കെ.എൻ സുരേഷ്, രാജേഷ് കല്ലും പുറത്ത്, എസ്.ബിന്ദു എന്നിവർ സംസാരിച്ചു.