
ചെങ്ങന്നൂർ: കൊല്ലകടവ് മാർക്കറ്റിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കണമെന്ന് സി.പി.എം ചെറിയനാട് സൗത്ത് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം ഏരിയ സെക്രട്ടറി എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. സി.എച്ച് അസീസ്, പ്രസന്ന രമേശൻ, ബി.ഉണ്ണികൃഷ്ണപിള്ള എന്നിവർ അടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. വി.എം ബഷീർ സെക്രട്ടറിയായി 15അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പൊതുസമ്മേളനം ജില്ല സെക്രട്ടേറിയറ്റ് അംഗം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എച്ച്.റഷീദ്, ആർ.രാജേഷ്, ജെയിംസ് ശാമുവേൽ, എം.കെ മനോജ്, പി.ഉണ്ണികൃഷ്ണൻ നായർ,കെ.എസ് ഷിജു,വി.കെ വാസുദേവൻ, കെ.എസ്.ഗോപിനാഥൻ, ഷീദ് മുഹമ്മദ്, ജി.വിവേക്, മഞ്ജു പ്രസന്നൻ എന്നിവർ സംസാരിച്ചു.