road
ചെങ്ങന്നൂർ നഗരസഭയിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച മലയിൽ നെച്ചാട്ട് പാറയിൽ കിഴക്കത്ത് റോഡ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭയിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച ക്രിസ്ത്യൻ കോളേജ് റോഡ്, മുരിങ്ങമഠം റോഡ്, മലയിൽ നെച്ചാട്ട് പാറയിൽ കിഴക്കത്ത് റോഡ്, പടിശേരിപ്പടി ഊരിലേത്ത് റോഡ്, തായില്യത്ത് ചപ്പാത്ത് റോഡ് എന്നീ റോഡുകളും പുത്തൻകാവ് എം.പി.യു.പി സ്കൂളിലെ ടോയ്ലറ്റ് മുറിയും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. വിവിധ യോഗങ്ങളിൽ നഗരസഭ ചെയർപേഴ്സൺ ശോഭ വർഗീസ് അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ ലതിക രഘു, വി.വിജി, റിജോ ജോർജ്ജ് , പി.ഡി മോഹനൻ, ഓമന വർഗീസ്, എം കെ മനോജ്,പി കെ അനിൽകുമാർ,വി ജി അജീഷ്,കെ എൻ രാജീവ്,ടി കെ സുരേഷ്, അഡ്വ. രമേശ് കുമാർ,മധു ചെങ്ങന്നൂർ, കെ എൻ ഹരിദാസ് എന്നിവർ സംസാരിച്ചു.