road-3

ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിലെ രഞ്ജിനിപ്പടി - കുതിരവട്ടത്തു പടി റോഡും , ചരുവിൽപ്പടി - വള്ളക്കടവ് - മമ്പാട് റോഡും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രമാമോഹൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ.രാധാഭായി, ജില്ലാ പഞ്ചായത്തംഗം ഹേമലത മോഹൻ, ഡി.പ്രദീപ്, മഞ്ജു, ടി.അനു , എൻ.പത്മാകരൻ, സി.കെ ബിനുകുമാർ, കെ.സി.ബിജോയി, കെ.എസ്.ഗോപാലകൃഷ്ണ കുറുപ്പ്, പി.എസ് ഗോപാലകൃഷ്ണൻ,പി.കെ ശിവൻകുട്ടി , എം.എൻ.ഭാസുരാംഗൻ എന്നിവർ സംസാരിച്ചു.