തിരുവല്ല : വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം ഇന്ന് മുതൽ 18 വരെ എം.ജി.എം.സ്‌കൂൾ, ഡയറ്റ് എന്നിവിടങ്ങളിലായി നടക്കും. ഇന്ന് രാവിലെ 10ന് രചനാമത്സരം. 10.30ന് പൊതുസമ്മേളനം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്‌സൺ അനു ജോർജ് അദ്ധ്യക്ഷത വഹിക്കും. കലാമത്സരങ്ങൾ നടൻ മോഹൻ അയിരൂർ ഉദ്ഘാടനം ചെയ്യും. മൂവായിരത്തോളം കുട്ടികൾ മേളയിൽ പങ്കെടുക്കും.