ചെങ്ങന്നൂർ : ആചരണ സമിതി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുലിയൂർ കിഴക്കേ നടയിൽ ആശാൻ അനുസ്മരണംസംഘടിപ്പിച്ചു. എം.എൻ.പി. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ആചരണ സമിതി സംസ്ഥാന കമ്മിറ്റി അംഗം ജെ.ബാബുരാജ്, മേഖല സമിതി വൈസ് ചെയർമാൻ പി. എം. രാധാകൃഷ്ണൻ, മധു ചെങ്ങന്നൂർ, കെ. വിജേഷ് എന്നിവർ സംസാരിച്ചു. ജില്ലാ കൺവീനർ വർഗീസ് ജോർജ്, വി.എം.ആരോമൽ, വേണു പുലിയൂർ, ശശീന്ദ്രൻ ശ്രീമഠം എന്നിവർ കാവ്യാലാപനവും പ്രഭാഷണവും നടത്തി.