തിരുവല്ല : അതുല്യനടൻ എം.ജി.സോമൻ അനുസ്മരണാർത്ഥം തിരുവല്ലയിൽ സംഘടിപ്പിക്കുന്ന 2-ാം മത് അഖില കേരള അമച്വർ നാടകമത്സരത്തിലേക്ക് 45 മിനിറ്റ് ദൈർഘ്യമുള്ള നാടകങ്ങൾ അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. ഒന്നാംസ്ഥാനം ലഭിക്കുന്നവർക്ക് എവർറോളിംഗ് ട്രോഫിയും 50,000രൂപയും രണ്ടാം സ്ഥാനക്കാർക്ക് 25000രൂപയും സമ്മാനം ലഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ നാടക സമിതികൾക്കും കലാകാരന്മാർക്കും പ്രത്യേക ഉപഹാരങ്ങളും സർട്ടിഫിക്കറ്റും നൽകും. മികച്ച അഭിനേതാവ്, സംവിധായകൻ എന്നിവരെ ചടങ്ങിൽ കാഷ് അവാർഡ് നൽകി ആദരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച സ്ക്രിപ്റ്റിന് ക്യാഷ് അവാർഡും പ്രത്യേക ഉപഹാരവും ലഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന നാടകസമിതികൾ/കോളേജുകൾ/ കലാകാരന്മാർ ഈ മാസം 30ന് മുമ്പായി 2000 രൂപ അടച്ച് രജിസ്ട്രേഷൻ ചെയ്യണം. തുടർന്ന് സമ്പൂർണ സ്ക്രിപ്റ്റ് എം.ജി.സോമൻ ഫൗണ്ടേഷൻ, മണ്ണടിപറമ്പിൽ വീട്, തിരുമൂലപുരം പി.ഒ., തിരുവല്ല, പിൻ - 689115 എന്ന മേൽവിലാസത്തിൽ നവംബർ 15ന് മുൻപ് ലഭിക്കുംവിധം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രൊഫ.സി.എ.വർഗീസ് (9447401045), സാജൻ വർഗീസ് (9847535454).