തിരുവല്ല : കിഴക്കൻമേഖലയിൽ നിന്ന് ആലപ്പുഴ, എറണാകുളം ഭാഗത്തേക്ക് ഏറ്റവും കുറഞ്ഞ ദൂരത്തിൽ എത്തിച്ചേരാവുന്ന യാത്രാമാർഗമായ കോൺകോഡ് പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് സി.പി.എം പെരിങ്ങര ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കലിന്റെ കാലതാമസം പാലം നിർമ്മാണ തുടക്കത്തിന് തടസമാകരുതെന്നും യോഗം ആവശ്യപ്പെട്ടു. ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ.ആർ സനൽകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ.പി.ബി സതീഷ് കുമാർ, അഡ്വ.പ്രമോദ് ഇളമൺ, കെ.ബാലചന്ദ്രൻ, അഡ്വ.രവി പ്രസാദ്, ടി.ഡി.മോഹൻദാസ്, ബിനിൽകുമാർ, സി.കെ.പൊന്നപ്പൻ എന്നിവർ സംസാരിച്ചു. റെഡ് വോളണ്ടിയർ പരേഡും പ്രകടനവും നടന്നു. പൊതുസമ്മേളനം അഡ്വ.ലാൽ കുമാർ ഉദ്ഘാടനം ചെയ്തു. ബിജു എലുമുളളിലിനെ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.