 
അടൂർ : ഏഴംകുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് ഗ്രാമസഭ സി.പിഎമ്മും ബി.ജെ.പിയും അട്ടിമറിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നാലാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് അംഗം സദാനന്ദൻ ഉപവാസ സമരം നടത്തി. കെ.പി.സി.സി അംഗം തേരകത്ത് മണി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം അടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ബിജു വർഗീസ് ഉദ്ഘാടനം ചെയ്തു. പഴകുളം ശിവദാസൻ, ബിജിലി ജോസഫ്, ബിനു.എസ്.ചക്കാലയിൽ, ഏഴംകുളം അജു, പി. കെ മുരളി, ഇ.എ ലത്തീഫ്, എ.കെ.ലാലു, , സുരേഷ് കുഴിവേലി, ജോബോയ് ജോസഫ്, കെ.വി.രാജൻ, സുരേഷ് ബാബു, ശാന്തി കെ.കുട്ടൻ, ഷീബാ അനി , ശ്രീദേവി ബാലകൃഷ്ണൻ, മേഴ്സി കൈതപ്പറമ്പ്, അജി രണ്ടാംകുറ്റി, ജെയിംസ് കക്കാട്ടുവിളയിൽ, നെടുമൺ ഗോപൻ, ടി.ജി.മോഹനൻ, സോമൻ നായർ, ബിനിൽ ബിനു, ഷിനു വിജി, ഷാജഹാൻ പ്ലാന്റേഷൻ മുക്ക്, ബിനു ജോയ്, മാത്യു ഐസക്, ശോഭാ ഇട്ടിമൂട്, ശിവൻപിള്ള അറുകാലിക്കൽ, ഗോപിക്കുട്ടൻ നായർ, സാനു തുവയൂർ, അംജത് അടൂർ,വിജയൻ നായർ, ഓമനക്കുട്ടൻ അറുകാലിക്കൽ, ജിൻസി ഇട്ടിമൂട്, സിന്ധു നെടുമൺ, രതീഷ് കല്ലുമുകൾ, രാജൻ കല്ലുമുകൾ എന്നിവർ സംസാരിച്ചു.