sabarimala

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് മാത്രം മതിയെന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ

ഒക്ടോബർ അഞ്ചിന് ചേർന്ന യോഗത്തിലെടുത്ത തീരുമാനം പതിനൊന്നാം ദിവസം തിരുത്താൻ ഇടയാക്കിയത് കേരള കൗമുദി തുടങ്ങിവച്ച ക്യാമ്പെയിൻ.

# ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് നിറുത്തലാക്കിയാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റി ഒക്ടോബർ ആറു മുതൽ കേരളകൗമുദി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു തുടങ്ങി.

# `വേണം സുഗമ ദർശനം' എന്ന പംക്തിയിലൂടെ പ്രമുഖരുടെ കുറിപ്പുകൾ പ്രസിദ്ധീകരിച്ചു

# ഒക്ടോ.8ന് കേരളകൗമുദി മുഖപ്രസംഗം. ഇതോടെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ നിലപാട് വ്യക്തമാക്കിത്തുടങ്ങി.

# ഓൺലൈനിൽ ബുക്ക് ചെയ്യാതെ എത്തുന്നവർക്ക് പഴയതുപോലെ ദർശന സൗകര്യം ഒരുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

# സ്പോട്ട് ബുക്കിംഗ് തുടരണമെന്നും സംഘപരിവാറിന് മുതലെടുപ്പിന് അവസരം കൊടുക്കരുതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

# സ്പോട്ട് ബുക്കിംഗ് വേണമെന്നും തീർത്ഥാടനം അലങ്കോലപ്പെടുത്തരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

# ഓൺലൈൻ ബുക്കിംഗ് നടത്താതെ മല കയറുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.

# ബുക്ക് ചെയ്യാതെ വരുന്നവർക്കായി അക്ഷയ കേന്ദ്രം മാതൃകയിൽ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി വാസവൻ.

# സ്പോട്ട് ബുക്കിംഗ് തുടരണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ കത്ത് ദേവസ്വം മന്ത്രിക്ക്.

# സി.പി.ഐ നിലപാട് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിൽ അവതരിപ്പിച്ച് അഡ്വ. എ. അജികുമാർ.

# ഒക്ടോ. 14ന് പത്തനംതിട്ട കളക്ടറേറ്റ് കവാടത്തിൽ അയ്യപ്പ സേവാസമാജത്തിന്റെ പ്രത്യക്ഷ സമരങ്ങൾക്ക് തുടക്കം.

# ഒക്ടോ.15ന് തീരുമാനത്തിൽ തിരുത്തൽ വരുത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.