 
എൽ.ഡി.എഫ് സർക്കാർ കാട്ടിയ അനാസ്ഥയാണ് പുളിക്കീഴ് പൊലീസ് സ്റ്റേഷന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം. ജില്ലയിലെ തന്നെ ഏറ്റവും മോശവും ഉദ്യോഗസ്ഥർക്ക് ധൈര്യമായി ജോലി ചെയ്യാൻ അവസരവുമില്ലാത്ത ഒരു പൊലീസ് സ്റ്റേഷൻ കടപ്ര പഞ്ചായത്തിൽ നിലനിൽക്കുന്നത് നാടിനുതന്നെ അപമാനകരമാണ്.
നിഷാ അശോകൻ
(കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് )
പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ 1990 മുതൽ 2013 വരെ ഞാൻ ജോലി ചെയ്തിട്ടുണ്ട്. കെട്ടിടത്തിന്റെ ഭീഷണി കൂടാതെ ഇഴജന്തുക്കളെയും പേടിച്ചാണ് അവിടെ ജോലി ചെയ്തത്. പലതവണ പാമ്പിനെ കൊല്ലേണ്ടി വന്നിട്ടുണ്ട്.
ഇ.കെ. ശിവപ്രസാദ് വല്ലഭശ്ശേരി
(റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ) 
ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമല്ല ഇവിടെ വരുന്നവർക്കും പിടികൂടുന്ന പ്രതികൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കേണ്ട പണിയും കൂടി പുതിയ കെട്ടിട നിർമ്മാണം ഉണ്ടായില്ലെങ്കിൽ ചെയ്യേണ്ടിവരും. എത്രയും വേഗം പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കാൻ ജനപ്രതിനിധികൾ മുൻകൈയെടുക്കണം.
വി.ആർ രാജേഷ്.
(യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി)
രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ പുളിക്കീഴ് പൊലീസ് സ്റ്റേഷന് സ്ഥലം അനുവദിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. എന്നാൽ മാറിവന്ന എൽ.ഡി.എഫ് സർക്കാരും, സ്ഥലം എം.എൽ.എയും പിന്നീട് കാണിച്ച അനാസ്ഥയാണ് ദുരവസ്ഥയ്ക്ക് കാരണം.
ശിവദാസ് യു.പണിക്കർ
(മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പരുമല)
പൊലീസുകാർ അനുഭവിക്കുന്ന ദുരിതങ്ങൾ ജനപ്രതിനിധികളുടെയും സർക്കാരിന്റെയും കണ്ണുതുറപ്പിക്കാൻ ഈ വിഷയം തിരഞ്ഞെടുത്ത് കേരളകൗമുദി റിപ്പോർട്ട് ചെയ്തത് പ്രശംസനീയമാണ്. പ്രതിബദ്ധയുള്ള മാദ്ധ്യമ പ്രവർത്തനമാണ്.
അഡ്വ. പി.രമേശ്‌കുമാർ
കടപ്ര സ്വദേശി 
പുളിക്കീഴ് സ്റ്റേഷനിലെ പൊലീസുകാർ ജീവൻ പണയം വെച്ചാണ് ജോലി ചെയ്യുന്നത്. ഏതു നിമിഷവും തകർന്ന് വീഴാവുന്ന നിലയിലുള്ള ഇത്രയും പരിതാപകരമായ സ്റ്റേഷൻ ജില്ലയിലെ വേറെ ഇല്ലെന്നാണ് അറിയുന്നത്.
അഡ്വ. ദാനിയേൽ കാരിക്കോട്ട്
തിരുവല്ല ബാർ അസോസിയേഷൻ ട്രഷറർ