pattayamela

പത്തനംതിട്ട: ജില്ലയിലെ 235 പേർക്ക് പട്ടയം നൽകിയുള്ള ജില്ലാതല പട്ടയമേള നാളെ നടക്കും രാവിലെ 10 ന് തിരുവല്ല മുത്തൂർ ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ റവന്യു മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എം.പി, എം.എൽ.എ.മാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. പ്രമോദ് നാരായണൻ, അഡ്വ. കെ.യു.ജനീഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി.പി. രാജപ്പൻ, തിരുവല്ല സബ് കളക്ടർ സുമിത് കുമാർ ഠാക്കൂർ എന്നിവർ പങ്കെടുക്കും.