തെങ്ങുംകാവ്: ലോക വിദ്യാർത്ഥി ദിനത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ ക്വാളിറ്റി അഷ്വറൻസ് സെല്ലിലെ വിദ്യാർത്ഥികൾ തെങ്ങുംകാവ് ഗവ.എൽ പി സ്‌കൂളിൽ എത്തി . കളികളും പാട്ടുമായി അവർ കൊച്ചുകുട്ടികൾക്കൊപ്പം ചേർന്നു. സമ്മാനങ്ങളും നൽകി. പ്രഥമാദ്ധ്യാപകൻ ഫിലിപ്പ് ജോർജ്, ഐ .ക്യു.എ.സി കോഓർഡിനേറ്റർ ജോർജ് തോമസ്, ഡോ. പി.ടി.അനു, ആൻ നൈസി ജേക്കബ്, റിജോ ജോൺ ശങ്കരത്തിൽ, കവിത പീതാംബരൻ, കോളേജിലെ വിദ്യാർത്ഥി പ്രതിനിധികളായ അലീന അന്ന ചെറിയാൻ, സാന്ദ്ര ബാലു, ഐസക്ക് ജോൺസൻ, മീനു ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.