
പത്തനംതിട്ട : ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ടെലിഫോൺ ഓപ്പറേറ്റർ തസ്തികയിൽ ഓപ്പൺ പ്രയോറിറ്റി, മുസ്ലീം പ്രയോറിറ്റി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത രണ്ട് താൽക്കാലിക ഒഴിവുകളുണ്ട്. പ്ലസ്ടുവും ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകൾ സംസാരിക്കാനും എഴുതാനുമുള്ള കഴിവാണ് യോഗ്യതകൾ. 800 രൂപ ദിവസ വേതനം. നിശ്ചിത യോഗ്യതയുള്ളർ (വനിതകളും ഭിന്നശേഷിവിഭാഗത്തിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ ഒഴികെ) അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽ 21നകം പേര് രജിസ്റ്റർ ചെയ്യണം. നിശ്ചിത സമുദായിക സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ തൊട്ടടുത്ത സംവരണ വിഭാഗത്തെയും ഓപ്പൺ വിഭാഗത്തിൽ നിന്നുള്ളവരേയും പരിഗണിക്കും.