e-helath

തിരുവല്ല : ആരോഗ്യ മേഖലയിലെ പുതിയ ചുവടുവെയ്പായ ഇ ഹെൽത്ത് പദ്ധതി നെടുമ്പ്രം ആരോഗ്യകേന്ദ്രത്തിൽ തുടങ്ങി. വീട്ടിലിരുന്ന് ഓൺലൈനായി ഒ.പി ടിക്കറ്റും ആശുപത്രി അപ്പോയ്ന്റ്മെന്റും എടുക്കാൻ ഇ -ഹെൽത്ത് വഴി സാധിക്കും. ആശുപത്രികളിലെ ക്യൂവും കാത്തുനിൽപ്പും ഒഴിവാക്കാൻ പദ്ധതി സഹായകരമാവും. യു.എച്ച്.ഐ.ഡി കാർഡ് എടുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു . ആറാം വാർഡ് മെമ്പർ വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ജോയ് കാവുങ്കൽ, തോമസ് ബേബി, ഡോ.സേതുലക്ഷ്മി, മെഡിക്കൽ ഓഫീസർ ഡോ.ജൂലി ജോർജ് എന്നിവർ പ്രസംഗിച്ചു.