
പന്തളം: എൻ.എസ്.എസ് കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികൾക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം, ഇന്റെണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെയും ജില്ലാ പൊലീസ് സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റേയും നേതൃത്വത്തിൽ നടന്നു. ഡിവൈ.എസ്.പി എസ്.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എം.ജി.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സൈബർ കുറ്റകൃത്യങ്ങളും മുൻകരുതലുകളും എന്ന വിഷയത്തിൽ സൈബർ സെൽ ഇൻസ്‌പെക്ടർ ജോബിൻ ജോർജ്, ലഹരിമരുന്നിന്റെ ദുരുപയോഗത്തെപ്പറ്റി എസ്.സി.പി.ഒ ടി.എൻ.അനീഷ്, റാഗിംഗ് നിരോധന നിയമത്തെപ്പറ്റി അഡ്വ.അനിൽ പി.നായർ എന്നിവർ ക്ലാസെടുത്തു. ഡോ.ജോസ്ന നേതൃത്വം നൽകി. പന്തളം പൊലീസ് ഇൻസ്‌പെക്ടർ ടി.ഡി.പ്രജീഷ്, എസ്.പി.ജി ഭാരവാഹികൾ, ജനമൈത്രി പൊലീസ് എന്നിവർ പങ്കെടുത്തു.