
പത്തനംതിട്ട : രജിസ്‌ട്രേഷൻ നമ്പർ പതിക്കാതെയും നമ്പരിൽ കൃത്രിമം കാട്ടിയും വ്യാജ രജിസ്‌ട്രേഷൻ നമ്പർ പതിപ്പിച്ചും മതിയായ രേഖകൾ ഇല്ലാതെയും നിരത്തിലോടുന്ന വാഹനങ്ങൾ കണ്ടെത്താൻ ജില്ലയിൽ ഉടനീളം പരിശോധന നടത്തി. പത്തനംതിട്ടയിൽ ഡിവൈ.എസ്.പി എസ്.നന്ദകുമാറിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റ് എസ്.ഐ അജി സാമുവലിന്റെ നേതൃത്വത്തിൽ നമ്പർ പ്ലേറ്റ് ഇല്ലാതെ നിരത്തിലോടിയിരുന്ന 21 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് പിഴ ചുമത്തി. ഇൻഷുറൻസ് ഇല്ലാത്ത മൂന്നു വാഹനങ്ങൾ പിടികൂടി. എസ്.ഐമാരായ ഉണ്ണികൃഷ്ണൻ, തുളസീദാസ് എസ്.സി.പി.ഓമാരായ അഷ്റഫ്, ഹരീഷ്, ബിജു സുനിൽകുമാർ എന്നിവർ പങ്കെടുത്തു.