kseb
ഏഴംകുളത്ത് കെഎസ്ഇബി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം

അടൂർ : വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഏഴംകുളം കെ.എസ്.ഇ.ബി ഒാഫീസിൽ സ്ഥലപരിമിതി രൂക്ഷം. 25 വർഷമായി ഇവിടെ പ്രവർത്തനം തുടങ്ങിയിട്ട്. തിരക്കേറിയ കെ. പി റോഡരികിലാണ് കെട്ടിടം. മുകളിലത്തെ നിലയിലുള്ള ഓഫീസിലേക്ക് പ്രായമായവർക്കും ശാരീരികബുദ്ധിമുട്ടുകളുള്ളവർക്കും എത്താൻ പ്രയാസമാണ്. പണികൾക്ക് ആവശ്യമായ സാധനങ്ങൾ സൂക്ഷിക്കുന്നതിന് ഗോഡൗണില്ല. ലൈൻ വലിക്കാനുള്ള കമ്പികൾ ഉൾപ്പെടെയുള്ളവ പുറത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഇവ മോഷണം പോകാനുള്ള സാദ്ധ്യതയുണ്ട്. ജീവനക്കാർക്കും ഉപഭോക്താക്കൾക്കും വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളുമില്ല.

അടൂർ നഗരസഭയിലും ഏഴംകുളം, ഏനാദിമംഗലം, ഏറത്ത്‌, പട്ടാഴി വടക്കേക്കര പഞ്ചായത്തുകളിലുമായി 18000 ത്തിൽ പരം വൈദ്യുതി കണക്ഷനുകളാണ് ഓഫീസ് പരിധിയിലുള്ളത്. പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള ഓഫീസാണിത്. . സ്ഥലം കണ്ടെത്താനാവാത്തതാണ് പുതിയ കെട്ടിടം പണിയുന്നതിന് തടസമെന്ന് അധികൃതർ പറഞ്ഞു.