1
മല്ലപ്പള്ളി എസ്എൻഡിപി പടി മഞ്ഞത്താനം റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട്.

മല്ലപ്പള്ളി: മല്ലപ്പള്ളി എസ്എൻഡിപിപ്പടി മഞ്ഞത്താനം റോഡിലെ വെള്ളക്കെട്ട് വാഹനയാത്രക്കാർക്കും, കാൽനടക്കാർക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി. റോഡിന്റെ തുടക്കത്തിൽ 120 മീറ്റർ മാറി രണ്ടരയടിയോളം താഴ്ചയിൽ വെള്ളം കെട്ടിനിൽക്കുകയാണ്. ഇരുചക്ര വാഹനത്തിലും കാൽ നടയാത്രക്കാരും ചെളിവെള്ളത്തിൽ തെന്നിവീഴുന്നത് പതിവാണ്. ഉയർന്ന പ്രദേശങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം ‌റോഡിൽ കെട്ടി നിൽക്കുന്ന സ്ഥിതിയാണ്. അടുത്തിടെ ജനകീയ കൂട്ടായ്മയിലൂടെ റോഡ് മാലിന്യ വിമുക്തമാക്കുകയും റോഡിന്റെ വശങ്ങളിൽ ചന്ദനമരങ്ങൾ, ഔഷധ സസ്യങ്ങൾ, മരങ്ങൾ, ചെടികൾ എന്നിവ നട്ട് പരിപാലനം നടത്തുകയും ചെയ്തിരുന്നു. നേരത്തെ വെള്ളം ഒഴുകിപ്പോയിരുന്ന ഭാഗം അടഞ്ഞതാണ് വെള്ളക്കെട്ടിനു കാരണമെന്നാണ് നാട്ടുകാരുടെ പരാതി. അധികൃതർ ഇടപെട്ട് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

......................

ഇടവിട്ട് പെയ്യുന്ന മഴ റോഡിൽ വെള്ളക്കെട്ട് രൂക്ഷമാണ്. പ്രഭാത സവാരിക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കുമാണ് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്.

അധികൃതർ അടിയന്തര ഇടപെടൽ നടത്തണം.

ഡോ. ഭക്തി.പി. ജോസഫ്

(പ്രദേശവാസി)​