 
പേരിശേരി: പേരിശേരിമഠത്തുംപടി ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന മനോജ് കുമാറിന്റെ ഉടമസ്ഥതയിലുള്ള വിഷ്ണു ബേക്കറി എന്ന വ്യാപാര സ്ഥാപനം രാത്രിയുടെ മറവിൽ ജെ.സി.ബി ഉപയോഗിച്ച് തകർത്ത സംഭവത്തിൽ സമിതി ഏരിയാ കമ്മറ്റി ശക്തിയായി പ്രതിഷേധിച്ചു. കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തി തക്കതായ ശിക്ഷ നൽകുന്നതിന് അധികാരികൾ തയാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുൻപോട്ടു പോകുമെന്നും ഭാരവാഹികൾ അറിയിച്ചു. യോഗം സംസ്ഥാന കമ്മിറ്റി അംഗം കെ.പി.മുരുകേശ് ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് സുനു തുരുത്തികാട് അദ്ധ്യക്ഷത വഹിച്ചു. സതീഷ് നായർ, സജി പാറപ്പുറം, പ്രമോദ് അമ്പാടി, മണിക്കുട്ടൻ എന്നിവർ പ്രസംഗlച്ചു.വ്യാപാരി വ്യവസായിസമിതി പേരിശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പേരിശേരിയിൽ ഇന്ന് ഹർത്താൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.