
പത്തനംതിട്ട : റവന്യു ജില്ലാ സ്‌കൂൾ ശാസ്ത്ര, പ്രവൃത്തി പരിചയ മേളകൾ 29ന് പത്തനംതിട്ടയിൽ നടക്കും. ഗണിതശാസ്ത്രമേള പത്തനംതിട്ട മാർത്തോമ്മ എച്ച്.എസ്.എസിലും പ്രവൃത്തി പരിചയമേള കാതോലിക്കേറ്റ് എച്ച്.എസ്.എസിലും സാമൂഹ്യശാസ്ത്രമേള ഓമല്ലൂർ ആര്യ ഭാരതി ഹൈസ്‌കൂളിലുമായി നടക്കും.
വൊക്കേഷണൽ എക്‌സ്‌പോ 28, 29 തീയതികളിൽ കൈപ്പട്ടൂർ ഗവൺമെന്റ് എച്ച്.എസ്.എസിലും ഐ.ടി മേള തിരുവല്ല എസ്.സി.എസ് എച്ച്.എസ്.എസിലുമായി നടക്കും. ശാസ്ത്രമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം നാളെ 3ന് പത്തനംതിട്ട മാർത്തോമ്മ എച്ച്.എസ്.എസിൽ നടക്കും.