ddd
ഓൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ പത്തനംതിട്ട മേഖലാ സമ്മേളനം പത്തനംതിട്ട ഡി.വൈ.എസ്.പി എസ്. നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പത്തനംതിട്ട മേഖലാ സമ്മേളനം പത്തനംതിട്ട ഡി.വൈ.എസ്.പി എസ്. നന്ദകുമാർ ഉദ്ഘാടനംചെയ്തു. മേഖലാ പ്രസിഡന്റ് അനീഷ് അനിൽ അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് ഹരി ഭാവന ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജയൻ ക്ലാസിക്, ജില്ലാ സെക്രട്ടറി ഗ്രിഗറി അലക്‌സ്, ജില്ലാ ട്രഷറർ പ്രകാശ് നേപ്ട്ടൂൺ, സംസ്ഥാന കമ്മിറ്റി അംഗം മുരളി ബ്ലയ്‌സ്, ജില്ലാ നേച്ചർ ക്ലബ് കോ‌ർഡിനേറ്റർ വിശ്വേശ്വരൻ ആറൻമുള, സാന്ത്വനം കോർഡിനേറ്റർ മനോജ് ഗീതം, മേഖലാ നിരീക്ഷകൻ ഷിബു ചോയ്‌സ്, മേഖലാ സെക്രട്ടറി പ്രസാദ് ക്ലിക്ക് ,ട്രഷറർ ബിജു ബി. ബാലൻ മേഖലാ വൈസ് പ്രസിഡന്റ് ബീമോൻ മേഖലാ ജോയിന്റ് സെക്രട്ടറി മനു പെരുനാട് എന്നിവർ സംസാരിച്ചു.