 
തിരുവല്ല : തിരുവല്ല നിയോജകമണ്ഡലത്തിലെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനയോഗം മാത്യു ടി തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ അനു ജോർജ് അദ്ധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീദേവി സതീഷ് ബാബു, ഗീതാ ശ്രീകുമാർ, എം.ഡി. ദിനേശ് കുമാർ, വിദ്യാമോൾ, പ്രസന്നകുമാരി ടി, അനുരാധ സുരേഷ് ജനപ്രതിനിധികളായ ജിജി വട്ടശേരി, ബിന്ദു ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രഞ്ജിത് വി, നഗരസഭ സെക്രട്ടറി ദീപേഷ് ആർ.കെ. എന്നിവർ പങ്കെടുത്തു.