 
റാന്നി : വെചൂച്ചിറ സർക്കാർ പോളിടെക്‌നിക്കിൽ പുതുതായി നിർമ്മിച്ച വർക്‌ഷോപ്, കാന്റീൻ, ജിംനേഷ്യം, ഡ്രോയിംഗ് ഹാൾ, രണ്ട് ഹോസ്റ്റൽ കെട്ടിടങ്ങൾ എന്നിവ 18ന് രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ. ബിന്ദു നാടിന് സമർപ്പിക്കും. പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷനാകും. ആന്റോ ആന്റണി എം.പി, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.