 
പള്ളിക്കൽ : സമൂഹത്തിന്റെ പുരോഗതിക്ക് കുടുംബശ്രീയുടെ പ്രവർത്തനം ഏറെ ശ്ലാഘനീയമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ നവീകരിച്ച ഓഫീസിന്റെയും വനിതാ വികസന കോർപ്പറേഷൻ കുടുംബശ്രീക്ക് മൂന്ന് കോടി രൂപ നൽകുന്നതിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലാ കുഞ്ഞമ്മ കുറുപ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി. പി. രാജപ്പൻ ധനസഹായം വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് എം. മനു , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സിന്ധു ജയിംസ്, കെ.ജി. ജഗദീശൻ, ഷീന റെജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. ബി. ബാബു, എ.പി. സന്തോഷ്, അംഗങ്ങളായ സുപ്രഭ, പ്രമോദ്, സുമേഷ്, യമുന മോഹൻ, റോസമ്മ സെബാസ്റ്റ്യൻ, ഷൈലജ പുഷ്പൻ, ലതാശശി, ആശാ ഷാജി, ദിവ്യാ , വി. വിനേഷ് , സെക്രട്ടറി സുധീർ, സി.ഡി.എസ് പ്രോഗ്രാം മാനേജർ എലിസബത്ത്, സി.ഡി.എസ് ചെയർപേഴ്‌സൺ പി. കെ. ഗീത, ലഷ്മി വിജയൻ, ടി. എസ്. സജീഷ് എന്നിവർ സംസാരിച്ചു.