
പത്തനംതിട്ട : ജില്ലയിലെ എം എ ബി എച്ച് എൻട്രി ലെവൽസ് സർട്ടിഫിക്കേഷൻ ലഭിക്കാനായി തുമ്പമൺ ഡിസ്‌പെൻസറിയിൽ ദേശീയതല അവലോകനം നടപടികൾ പൂർത്തീകരിച്ചു. എൻ എ ബി എച്ച് അംബാസർ ഡോ.അഞ്ജലി.എൽ.വി യുടെ നേതൃത്വത്തിലുള്ള ക്വാളിറ്റി ടീം അംഗങ്ങൾ സ്ഥാപനത്തിന്റെ പ്രവർത്തന നിലവാരം വിലയിരുത്തി. തുമ്പമൺ പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ടി വർഗീസ് സംസാരിച്ചു. വാർഡ് മെമ്പർ ഷിനുമോൾ എബ്രഹാം, ബീനാവർഗീസ് എന്നിവർ പങ്കെടുത്തു.