
പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പിന്റെ പത്തനംതിട്ട കല്ലറ കടവിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് പുരുഷമേട്രൻ കം റെസിഡന്റ് ട്യൂട്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രവർത്തിപരിചയമുള്ള പട്ടികജാതിയിൽപ്പെട്ട ബിരുദവും ബി.എഡും യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രവർത്തിസമയം വൈകിട്ട് നാല് മുതൽ രാവിലെ എട്ട് വരെയായിരിക്കും. വിദ്യാർത്ഥികളുടെ രാത്രികാലപഠന മേൽനോട്ടങ്ങളുടെയും ഹോസ്റ്റലിലെ ട്യൂഷൻ പരിശീലകരുടെയും മേൽനോട്ട ഉത്തരവാദിത്തം ട്യൂട്ടർമാർക്കായിരിക്കും. ബയോഡേറ്റയും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയും 23 നകം ഇലന്തൂർ ബ്ലോക്ക് പട്ടികജാതി വികസനഓഫീസിൽ ഹാജരാക്കണം. ഫോൺ : 9544788310, 8547630042.