daily
നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയും 15ാം വാർഡ് കൗൺസിലറും ആയിരുന്ന എ.ജി ഇന്ദിരാമണിയമ്മയ്ക്ക് അഡ്വ.ടി. സക്കീർ ഹുസൈൻ പുഷ്പചക്രം സമർപ്പിക്കുന്നു

പത്തനംതിട്ട : പത്തനംതിട്ട നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയും 15ാം വാർഡ് കൗൺസിലറുമായിരുന്ന എ.ജി ഇന്ദിരാമണിയമ്മയ്ക്ക് നാട് അന്ത്യാഞ്ജലി അർപ്പിച്ചു. ടൗൺഹാളിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നഗരസഭാ കൗൺസിലിന് വേണ്ടി ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ പുഷ്പചക്രം അർപ്പിച്ചു. ഇന്ദിരാമണിയമ്മ 40 വർഷം അദ്ധ്യാപികയായിരുന്ന കുമ്പഴ 82ാം നമ്പർ അങ്കണവാടിയിൽ പഠിച്ചവർ ഉൾപ്പടെ നിരവധിപേർ ആദരാഞ്ജലി അർപ്പിച്ചു. പതിനൊന്നരയോടെ വീട്ടിലെത്തിച്ച ഭൗതികശരീരം 4 മണിയോടെ സംസ്‌കരിച്ചു.

നഗരസഭയുടെ നേതൃത്വത്തിൽ കുമ്പഴയിൽ അനുസ്മരണ യോഗം നടത്തി. നഗരസഭ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ ആമിന ഹൈദരാലി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജറി അലക്‌സ്, പ്രതിപക്ഷ നേതാവ് കെ ജാസിംകുട്ടി, പി കെ അനീഷ്, സി.കെ അർജുനൻ, എ.അഷറഫ്, ആർ സാബു, വിമലാ ശിവൻ, അംബികാ വേണു, റോഷൻ നായർ, അഖിൽ കുമാർ , അശോക് കുമാർ, ബാലചന്ദ്രൻ, മനോജ്, അരവിന്ദാക്ഷൻ നായർ തുടങ്ങിയവർ പങ്കെടുത്തു.