 
അടൂർ : എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്തതിന് കാരണക്കാരിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ രാജിവെയ്ക്കണമെന്നും ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇൻ ചാർജ് അഡ്വ. ബിജു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഏഴംകുളം അജു, ബിജിലി ജോസഫ്, മണ്ണടി പരമേശ്വരൻ, എം.ആർ ജയപ്രസാദ്, എം.എ ജോൺ, കോശി മാണി, ജിനു കളീയ്ക്കൽ, ഷിബു ചിറക്കരോട്ട്, അഡ്വ.ഡി.രാജീവ്, ജി.മനോജ്, തോട്ടുവ മുരളി, ഹരികുമാർ മലമേക്കര, കെ.വി.രാജൻ, ചാന്ദിനി മോഹൻ, കേരള കുമാരൻ നായർ, കുഞ്ഞൂഞ്ഞമ്മ ജോസഫ്, സുധാ നായർ, രഞ്ജനി സുനിൽ, അബു വീരപ്പള്ളി, തൗഫീക്ക് രാജൻ, ശിവപ്രസാദ് മൗട്ടത്ത്, അംജത് അടൂർ, ഷിഹാബ് പഴകുളം, സാനു തുവയൂർ, ജയകൃഷ്ണൻ പള്ളിക്കൽ, കണ്ണപ്പൻ എൻ., ജോസ് പെരിങ്ങനാട്,ബിജു മുണ്ടപ്പള്ളി എന്നിവർ പ്രസംഗിച്ചു.