chittayam-
ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

അടൂർ: തിരുവിതാംകൂറിലും കൊച്ചിയിലും അടിമവ്യാപാരനിരോധന നിയമം നടപ്പാക്കിയത് വിപ്ലവകരമായ നടപടിയാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പ്രത്യക്ഷരക്ഷാ ദൈവസഭയുടെ ഇരവിപേരൂർ സോണലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അടിമവ്യാപാരനിരോധനനിയമത്തിന്റെ 170 -ാ വാർഷികം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പി.ആർ.ഡി.എസ് ഗുരുകുല ശ്രേഷ്ഠൻ എം. ഭാസ്കരൻ അദ്ധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാജി.പി. രാജപ്പൻ , കെ..ജ്ഞാനസുന്ദരൻ, സി. കെ. ജ്ഞാനശീലൻ, എൻ . സതീന്ദ്രൻ ,രാമചന്ദ്രൻ മല്ലശേരി, അഡ്വ. മനോജ് കുമാർ, സജിമോൻ കൈപ്പമല, അഡ്വ. ജയപ്രകാശ്,ബിജോയി ഡേവിഡ്, തങ്കസ്വാമി, സുപ്രദാസ് കരിന്തോട്ടുവ , രാജേഷ് കുമാർ, എൻ. അനിൽകുമാർ, പത്മകുമാർ കെ.വി, സുജാ കുമാരി, മനേഷ് വെള്ളിക്കര എന്നിവർ സംസാരിച്ചു.