photo
തിരുവല്ല ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഡി.സി.സി ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : കണ്ണൂരിലെ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായ കണ്ണൂർ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി ദിവ്യ സ്ഥാനം രാജിവയ്ക്കണമെന്നും ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണകുറ്റം ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഡി.സി.സി ജനറൽസെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ആർ.ജയകുമാർ, സെബാസ്റ്റ്യൻ കാടുവെട്ടൂർ, കെ.ജെ മാത്യു, രതീഷ് പാലിയിൽ, രാജേഷ് മലയിൽ, ബിജിമോൻ ചാലാക്കേരി, വിശാഖ് വെൻപാല, എൻ.എ ജോസ്, എ.ജി ജയദേവൻ, ബെന്നി സ്കറിയ, ശ്രീജിത്ത്‌ മുത്തൂർ, ജോസ് വി.ചെറി, അലക്സ്‌ പുത്തൂപ്പള്ളിൽ, ജിനു തൂമ്പുംകുഴി, ബിജു, മുഹമ്മദ് അഷറഫ്, അഭിലാഷ് വെട്ടിക്കാടൻ, കൊച്ചുമോൾ പ്രദീപ്, അരുന്ധതി അശോക്, നിഷ അശോകൻ, മിനിജോസ്, ജിവിൻ, റെജി, ആർ.ഭാസി, മണ്ഡലം പ്രസിഡണ്ടുമാരായ സജി എം മാത്യു, രാജൻ തോമസ്, പി.തോമസ് വർഗീസ്, ശിവദാസ് യു.പണിക്കർ, ടോണി ഇട്ടി, പി.ജി രംഗനാഥൻ എന്നിവർ പ്രസംഗിച്ചു.