
പത്തനംതിട്ട: കഴിഞ്ഞ വർഷങ്ങളിൽ സാധാരണ ദിവസങ്ങളിൽ ഇരുപതിനായിരം പേരാണ് സ്പോട്ട് ബുക്കിംഗിലൂടെ ശബരിമല ദർശനം നടത്തിയത്. എന്നാൽ, ഇത്തവണ പതിനായിരം പേർക്കു മാത്രമാണ് സ്പോട്ട് ബുക്കിംഗ് അവസരം. ഇതോടെ പതിനായിരം പേർക്ക് നേരിട്ട് ദർശനത്തിനുള്ള അവസരം നിഷേധിക്കുകയാണ്. ഓൺലൈൻ, സ്പോട്ട് ബുക്കിംഗിലൂടെ പ്രതിദിനം എൺപതിനായിരം പേർക്ക് മാത്രമാണ് ദർശനം ലഭിക്കുക.