k

പത്തനംതിട്ട: പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ആരുടെയും നോമിനിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ കേരളം മുഴുവൻ അറിയപ്പെടുന്ന ആളാണ്. ഷാഫി പറമ്പിലിന്റെ മേൽവിലാസം ഉണ്ടെന്നാണ് പറയുന്നത് അഡീഷണലായുള്ള ബെനിഫിറ്റാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള നേതാക്കളുടെ മുൻനിരയിലാണ് ഷാഫി പറമ്പിൽ. ഷാഫിയ്‌ക്ക് ഇഷ്ടമുള്ള ആളാണ് രാഹുൽ എന്നത് എങ്ങനെയാണ് നെഗറ്റീവാകുന്നത്. അത് ഒന്നുകൂടി പോസിറ്റീവായെന്ന് സതീശൻ പറഞ്ഞു.