
കോന്നി : എസ്.എൻ.ഡി.പി യോഗം 4772 നമ്പർ മ്ലാന്തടം ശാഖയിൽ യൂത്ത് മൂവ്മെന്റ്, വനിതാസംഘം യൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷവും പ്രതിഭാ പുരസ്കാര വിതരണവും യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, ശാഖ പ്രസിഡന്റ് കെ.ജി.മോഹനചന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.ആർ.ജിനൻ, സെക്രട്ടറി എം കെ പ്രശാന്ത്, യൂണിയൻ കമ്മിറ്റി അംഗം സാബുരാജ്, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ഡാൽസിങ്, പി ഡി അജികുമാർ, സുനിൽകുമാർ എന്നിവർ സംസാരിച്ചു.