
റാന്നി : കുടുംബശ്രീ ജില്ലാ മിഷന്റെ ' കൈത്താങ്ങ് ' പദ്ധതി ജില്ലാ പഞ്ചായത്ത് അംഗം ജോർജ് എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു ഉദ്ഘാടനംചെയ്തു. കെ.എസ്.ഗോപി, പി. എസ്. മോഹനൻ, ആർ. അജിത് കുമാർ, കുടുംബശ്രീ ജില്ലാമിഷൻ കോഓർഡിനേറ്റർ എസ്. ആദില, റാന്നി എ.റ്റി.ഡി.ഒ. എം. ശശി , റാന്നി റ്റി.ഇ.ഒ ഗോപൻ, വടശ്ശേരിക്കര യൂണിവേഴ്‌സൽ ജോസഫ് നെച്ചിക്കാടൻ, ലേഖ രഘു, കുടുംബശ്രീ ട്രൈബൽ ജില്ലാ പ്രോഗ്രാം മാനേജർ ടി. കെ. ഷാജഹാൻ, തുടങ്ങിയവർ പങ്കെടുത്തു.