18-mangaram-gups

പന്തളം : മങ്ങാരം ഗവ.യു പി സ്‌കൂളിൽ ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി ഭക്ഷ്യമേള ന​ടത്തി. പന്തളം നഗരസഭ കൗൺസിലർ സുനിത വേണു ഉദ്ഘാടനം ചെയ്​തു. പി ടി എ പ്രസിഡന്റ് എം. ബി. ബിനുകുമാർ അദ്ധ്യക്ഷനായിരുന്നു . ബി ആർ സി ക്ലസ്റ്റർ കോർഡിനേറ്റർ രാജി മനോജ് ഭക്ഷ്യ ദിന സന്ദേശം നൽകി. എസ് എം സി ചെയർമാൻ കെ എച്ച് ഷിജു ,പി ടി എ വൈസ് പ്രസിഡന്റ് സംജാ സുധീർ , സ്‌കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി എന്നിവർ സംസാ​രിച്ചു.