പന്തളം: അസംഘടിതമേഖലയിൽ പണിയെടുക്കുന തൊഴിലാളികളെ ഇ.എസ്‌.ഐ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ തെറ്റായ നയങ്ങൾ മൂലം തൊഴിൽമേഖല സ്തംഭിച്ചതായും കേരള കൺസ്ട്രക്ഷൻ ജനറൽ വർക്കേഴ്‌സ്‌കോൺഗ്രസ് (ഐ.എൻ.ടി.യു.സി ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി സോളമൻ വരവുകാലായിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.ഷാജി കുളനട ഉദ്ഘാടനം ചെയ്തു. സുരേഷ് പാണിൽ, ജിനു കളിക്കൽ അടുർ , സുരേഷ് മങ്ങാരം, കബീർ അഹമദ്,റോയി ദാനിയേൽ , ദിനാമ്മ പീറ്റർ , ആനി,ജേക്കബ്, രമണി ഭായ് , പി പിതോമസ് . രവീന്ദ്രൻ നായർ , ഇഎസ് നജുമുദിൻ മുട്ടാർ , അബ്ദുൾ കലാം അസാദ്, സണ്ണി, സെൽ വരാജ് എന്നിവർ പ്രസം​ഗിച്ചു.