v

കല്ലൂപ്പാറ : കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ സംരംഭകത്വ ശിൽപശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മനുഭായി മോഹൻ, വാർഡ് മെമ്പർമാരായ ചെറിയാൻ മണ്ണഞ്ചേരി, കെ.ബി. രാമചന്ദ്രൻ, മോളിക്കുട്ടി ഷാജി, മനു റ്റി.റ്റി., ജോളി റെജി, സി.ഡി.എസ് ചെയർപേഴ്‌സൺ ജോളി തോമസ്, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ഇ.ഡി.ഇ അനൂപ് കെ. ആർ എന്നിവർ പ്രസംഗിച്ചു. മല്ലപ്പളളി ബ്ലോക്ക്​ വ്യവസായ വികസന ഓഫീസർ അരുൺ ക്ളാസെടുത്തു.