feto
ഫെറ്റോ പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധജ്വാല എൻ.ജി.ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : എ.ഡി.എം നവീൻബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫെറ്റോ പ്രതിഷേധ ജ്വാല നടത്തി. എൻ. ജി. ഒ. സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ മനോജ്‌ ബി. നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. രാജേഷ് ,​ എൻ. ജി. ഒ.സംഘ് സംസ്ഥാന വനിതാ കൺവീനർ പി. സി.സിന്ധുമോൾ, സംസ്ഥാന സമിതി അംഗം ജി. അനീഷ്, ജില്ലാ പ്രസിഡന്റ്‌ എൻ. ജി. ഹരീന്ദ്രൻ, ജില്ലാ ട്രഷറർ പി. ആർ. രമേശ്‌ എൻ. റ്റി. യു. സംസ്ഥാന കമ്മിറ്റി മെമ്പർ ഡി. മനോജ്‌, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിഭൂത് നാരായണൻ, ചന്ദ്രിക എന്നിവർ പ്രസംഗിച്ചു