pump
പമ്പിന്റെ മോട്ടോർ തകരാറായതിനെ തുടർന്ന് ഒരാഴ്ച്ചയോളമായി പൂട്ടി കിടക്കുകയാണ് കെഎസ്ആർടിസി ഡിപ്പോയിലെ ഡീസൽ പമ്പ്

ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി ചെങ്ങന്നൂർ ഡിപ്പോയിലെ ഡീസൽ പമ്പ് ഒരാഴ്ചയായി പ്രവർത്തിക്കുന്നില്ല.

പമ്പിന്റെ മോട്ടോർ തകരാറായതാണ് കാരണം. സർവീസ് നടത്താത്ത വാഹനങ്ങളിൽ നിന്നും കട്ടപ്പുറത്തായ വാഹനങ്ങളിൽ നിന്നും ഡീസൽ ഉറ്റിയാണ് ചില ബസുകൾ സർവീസ് നടത്തുന്നത്. ശബരിമല സീസൺ ആരംഭിക്കാറായിട്ടും ഡിപ്പോയിലെ ഡീസൽ പമ്പിലെ മോട്ടോ‌ർ നന്നാക്കാൻ അധികൃതർ കൂട്ടാക്കുന്നില്ല. കൊല്ലം, ആലപ്പുഴ, തിരുവല്ല, പത്തനംതിട്ട, തുടങ്ങിയ സ്ഥലങ്ങളിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളെ ആശ്രയിച്ചാണ് ഇപ്പോൾ സർവീസുകൾ നടത്തുന്നത്. ഒരാഴ്ചയായി ബസുകൾക്ക് ഡീസൽ അടിക്കാൻ കഴിയാതെ പമ്പ് അടച്ചിട്ടിട്ടും യൂണിറ്റ് ഓഫീസർ ഉൾപ്പെടെയുള്ളവർ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല. ശബരിമല സ്പെഷ്യൽ സർവീസുകൾ ആരംഭിക്കുന്നതോടെ ഗുരുതര പ്രതിസന്ധിയാണ് ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഉണ്ടാകാൻ പോകുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. ചെങ്ങന്നൂരിൽ നിന്നും പമ്പയിലേക്കുളള സ്പെഷ്യൽ സർവീസുകളെ ഇത് ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയിലാണ് ജീവനക്കാർ.

..............

ശബരിമല സീസൺ തുടങ്ങാൻ ഒരു മാസം ബാക്കി എത്രയും പെട്ടെന്ന് ഇതിന് ഒരു പരിഹാരം കാണണം.

പ്രദീപ് കുമാർ

(സ്ഥിരം യാത്രക്കാരൻ)