കോന്നി: നവീൻബാബുവിന്റെ നിര്യാണത്തിൽ അനുശോചിച്ച് സി.പിഎം മലയാലപ്പുഴ ലോക്കൽ കമ്മിറ്റിയുടെയും കോൺഗ്രസ് മലയാലപ്പുഴ മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ അനുശോചന യോഗങ്ങൾ ചേർന്നു. സി.പി.എം നേതൃത്വത്തിൽ നടന്ന യോഗത്തിൽ കെ.യു.ജനിഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം രാജു എബ്രഹാം, എൻജിഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിജു എസ് പുതുക്കുളം, മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി മുരളീധരൻ എന്നിവർ സംസാരിച്ചു.

കോൺഗ്രസ് നേതൃത്വത്തിൽ നടന്ന യോഗം കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ദിലീപ് മലയാലപ്പുഴ അദ്ധ്യക്ഷത വഹിച്ചു. സാമുവേൽ കിഴക്കുപുറം, ജാസിംകുട്ടി, എംഎസ് പ്രകാശ്, എലിസബത്ത് അബു, വിജയ് ഇന്ദുചൂഡൻ, പി സി ഗോപിനാഥൻ പിള്ള, പ്രമോദ് താന്നിമൂട്ടിൽ, സണ്ണി കണ്ണമണ്ണിൽ, വിശ്വംഭരൻ, ആശാ കുമാരി, മലയാലപ്പുഴ, ജയിംസ്, ബിന്ദു ജോർജ്, ബിന്ദു അരവിന്ദ്, അനിൽ പേഴുംകാട്ടിൽ, ലിജു മൈലപ്ര, അനിൽ മോളുത്തറ, ബെന്നി ഈട്ടിമൂട്ടിൽ, സിനിലാൽ, കേണൽ മാത്യു എന്നിവർ സംസാരിച്ചു.