sndp
ശ്രീ നാരായണ ധർമ്മ പരിപാലന യോഗം 1152-നംബർ തിരുവൻവണ്ടൂർ ശാഖാ യോഗത്തിൽ പുതിയതായി നിർമ്മിക്കുന്ന ഗുരുദേവ ക്ഷേത്രത്തിന്റെ ശിലാന്യാസം ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ കൈലാസൻ തന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. തുടർന്നു നടന്ന യോഗം ചെങ്ങന്നൂർ എസ്സ്.എൻ.ഡി.പി യൂണിയൻ അഡ്മിനിസ്ട്രേറ്റർ ശ്രീ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്തു.

തിരുവൻവണ്ടൂർ : ശ്രീനാരായണ ധർമ്മ പരിപാലന യോഗം 1152-ാം തിരുവൻവണ്ടൂർ ശാഖയിൽ പുതിയതായി നിർമ്മിക്കുന്ന ഗുരുദേവ ക്ഷേത്രത്തിന്റെ ശിലാന്യാസം തന്ത്രി കൈലാസൻ തന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. തുടർന്നു നടന്ന യോഗം ചെങ്ങന്നൂർ എസ്.എൻ.ഡി.പി യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. യോഗം അസി: സെക്രട്ടറി പി.എസ് വിജയൻ, മുൻ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജൻ വി.പി, ഗ്രാമ പഞ്ചായത്ത് അംഗം ഗീതാ സുരേന്ദ്രൻ, അഡ്വ.എ വി അരുൺ പ്രകാശ്, ശ്രീരാജ് ശ്രീ വിലാസം,എസ്.ദേവരാജൻ, എസ്.കെ രാജീവ്,ആർ.ഡി രാജീവ്എന്നിവർ സംസാരിച്ചു. ചടങ്ങുകൾക്ക് ശാഖായോഗം പ്രസിഡന്റ് ഹരി പത്മനാഭൻ ശാഖായോഗം സെക്രട്ടറി സോമോൻ തോപ്പിൽ, വൈസ് പ്രസിഡന്റ് ശ്രീകല സുനിൽ എന്നിവർ നേതൃത്വം നൽകി.