book1
. പ്രസിദ്ധ എഴുത്തുകാരുടെ പുസ്തകങ്ങളും പുസ്തക അലമാരിയും മാസികകളും ആണ് എൻഎസ്എസ് യൂണിറ്റിന്റെ വകയായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നൽകിയത്. ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പ്രസന്ന രമേശൻ ഉദ്ഘാടനം നിർവഹിച്ചു

ചെങ്ങന്നൂർ: ചെറിയനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും കാത്തിരിപ്പ് വേളകളിൽ ഇനി വായനയുടെ മധുരം നിറയും. ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ ചെറിയനാട് എസ്.എൻ ട്രസ്റ്റ് വിദ്യാലയത്തിലെ വോളണ്ടിയേഴ്സ് ആണ് ഇതിനുള്ള അവസരം ഒരുക്കി ‘പുസ്തകത്തണൽ’ എന്ന പദ്ധതി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടപ്പിലാക്കിയത്. പ്രസിദ്ധ എഴുത്തുകാരുടെ പുസ്തകങ്ങളും പുസ്തക അലമാരിയും മാസികകളുമാണ് എൻ.എസ്എസ് യൂണിറ്റിന്റെ വകയായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നൽകിയത്. ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശാലിനി രാജൻ , പഞ്ചായത്ത് അംഗം മനോജ് മോഹൻ, ചെറിയനാട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഷെറീന എസ് , എസ്.എൻ.ട്രസ്റ്റ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ലേഖ ബി , ഷബീർ.ബി, ഉഷാറാണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.