youth
നവീൻബാബുവിന്റെ സംസ്കാര സമയത്ത് മലയാലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ കോലം കത്തിച്ചപ്പോൾ

പത്തനംതിട്ട: നവീൻബാബുവിന്റെ സംസ്കാരം നടക്കുമ്പോൾ കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ കോലം കത്തിച്ച് യൂത്ത്കോൺഗ്രസ്. മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ സംസ്കാരം നടക്കുമ്പോൾ മലയാലപ്പുഴ ജംഗ്ഷനിലാണ് കോലം കത്തിച്ചത്. ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ നേതൃത്വം നൽകി.
ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ ജാസിംകുട്ടി,സാമുവൽ കിഴക്കുപുറം,എലിസബേത്ത് അബു,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അബു വീരപ്പള്ളിൽ,വൈസ് പ്രസിഡന്റ് നിധിൻ തുടങ്ങിയവർ പങ്കെടുത്തു.