 
തിരുവല്ല :ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ ജനറൽ സിനഡ് സെന്റ് തോമസ് നഗറിലെ സഭാ ആസ്ഥാനത്ത് സഭാ അദ്ധ്യക്ഷൻ മോർ സാമുവേൽ തിയോഫിലോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. സഭയുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് വൈദീകസമൂഹമെന്ന് അദ്ദേഹം പറഞ്ഞു. എപ്പിസ്കോപ്പമാരും ഭദ്രാസന സെക്രട്ടറിമാരും മെത്രാപ്പോലീത്തയുടെ വർക്കിംഗ് കമ്മിറ്റി അംഗങ്ങളും സഭയിലെ വിവിധ സംഘടനകളുടെയും ഡിപ്പാർട്മെന്റുകളുടെയും എക്സിക്യൂട്ടീവ് സെക്രട്ടറിമാരും ജനറൽ സിനഡിൽ പങ്കെടുക്കുന്നു.പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി ആർച്ച് ബിഷപ്പ് ജോഷ്വാ മാർ ബർണബാസ്, ഡൽഹി അതിഭദ്രാസന അധിപൻ ജോൺ മോർ ഐറേനിയസ് എന്നിവർ സംസാരിച്ചു. 19ന് സമാപിക്കും.