 
ചിറ്റാർ: ചിറ്റാർ ഊരാമ്പാറ ജനവാസ മേഖലയിൽ ആനകളുടെ സ്ഥിരം സാന്നിദ്ധ്യം പ്രാദേശവാസികളിൽ ഭീതി ഉയർത്തുന്നു. ശബരിമല വനാന്തരങ്ങളിൽ നിന്ന് കൂട്ടം തെറ്റിയെത്തിയ കാട്ടാനകൾ കാക്കാട്ടാർ മറികടന്ന് ജനവാസ മേഖലയിൽ കടന്നു വരികയും കൃഷിക്കും ജനവാസത്തിനും വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു. ആനകളുടെ സഞ്ചാര പാത ഉൾക്കൊള്ളുന്ന ജനവാസ മേഖല ആനത്താരയായി ചിത്രീകരിക്കുവാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. പരിസ്ഥിതി ലോല മേഖല കൂടിയായ ഈ പ്രദേശത്ത് കാട്ടാനകളുടെ വരവോടുകൂടി സ്ഥലങ്ങളുടെ ക്രയവിക്രയത്തിന് വെല്ലുവിളികൾ ഏറെയാണ്. ചിറ്റാർ, സീതത്തോട് മേഖലകളിലെ പ്രധാന സഞ്ചാര പാതയായ റോഡിലൂടെയുള്ള ആനകളുടെ സഞ്ചാരം വാഹന യാത്രകൾക്കും കാൽ നടക്കാർക്കും ഭീഷണിയായി.